Latest NewsUAE

വേശ്യാവൃത്തി: അക്കൗണ്ടന്റായ പ്രവാസി യുവതി പിടിയില്‍

ദുബായ്•ദുബായില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട യുവതി വിചാരണ നേരിടുന്നു. 36 കാരിയായ പാകിസ്ഥാനി അക്കൗണ്ടന്റ് ഹോട്ടല്‍ റൂമില്‍ പോലീസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. 2,000 ദിര്‍ഹമാണ് സെക്സിന് പ്രതിഫലമായി യുവതി പോലീസിന്റെ ഇടനിലക്കാരനില്‍ വാങ്ങിയത്.

ആഗസ്റ്റ്‌ 7 നാണ് പ്രതിയായ യുവതി നൈഫില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുവരികയാണെന്ന് ഒരു പോലീസുകാരന് രഹസ്യ വിവരം ലഭിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പോലീസ് ഒരു പ്രത്യേക സംഘം രൂപീകരിച്ചു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും വാറന്റ് വാങ്ങിയ ശേഷം യുവതിയെ പിടികൂടാനുള്ള എല്ലാ സജീകരണങ്ങളും പോലീസ് ഒരുക്കി.

പോലീസിനു വിവരം നല്‍കിയയാള്‍ തന്നെയാണ് യുവതിയെ ബന്ധപ്പെടുകയും 2,000 ദിര്‍ഹത്തിന് സെക്സിന് സമ്മതിക്കുകയും ചെയ്തത്. തുടര്‍ന്ന് ഹോട്ടല്‍ റൂമില്‍ എത്തിയ യുവതിയെ പോലീസ് റെയ്ഡ് നടത്തി പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ താന്‍ പണംവാങ്ങിയുള്ള സെക്സിനയാണ്‌ ഹോട്ടലില്‍ വന്നതെന്ന് യുവതി സമ്മതിച്ചു.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഏതാണ്ട് മൂന്ന് മാസത്തോളമായി താന്‍ ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യുവതി സമ്മതിച്ചു.

ദുബായിലെ വിവിധ ഹോട്ടലുകളില്‍ വച്ച് ഒന്‍പതോളം പുരുഷന്മാരുമായി ലൈമ്ഗിജ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് യുവതി സമ്മതിച്ചു. 400 മുതല്‍ 500 ദിര്‍ഹം വരെ വാങ്ങിയായിരുന്നു ഇടപാടുകള്‍.

പ്രതിയ്ക്ക് നിയമപ്രകാരം കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button