Latest NewsNewsInternational

ഭര്‍ത്താവിനൊപ്പം കിടക്കപങ്കിട്ട യുവതിയുടെ വസ്ത്രങ്ങള്‍ ഭാര്യ വലിച്ചു കീറി നഗ്നയാക്കി മര്‍ദ്ദിച്ചു

തായ്‌ലന്റ്: ഭര്‍ത്താവിനൊപ്പം കിടക്കപങ്കിട്ട യുവതിയുടെ വസ്ത്രങ്ങള്‍ ഭാര്യ വലിച്ചു കീറി നഗ്‌നയാക്കി മര്‍ദ്ദിച്ചു. തായ്‌ലന്റിലാണ് സംഭവം. ഭര്‍ത്താവിന്റെ വഞ്ചനയ്ക്ക് ഇരയായ ഭാര്യയാണ് വേശ്യാലയത്തില്‍ കയറി ലൈംഗികത്തൊഴിലാളിയെ മര്‍ദ്ദിച്ചത്. ഭര്‍ത്താവിനൊപ്പം കിടക്കപങ്കിട്ട യുവതിയെ കണ്ടെത്തി വസ്ത്രങ്ങള്‍ വലിച്ചു കീറി പൂര്‍ണ്ണനഗ്‌നയാക്കിയാണ് മര്‍ദ്ദിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Read Also: ആയുധങ്ങളുമായി ഒത്തു ചേർന്ന് മറ്റൊരു അക്രമ പദ്ധതി തയ്യാറാക്കുന്നു; ജയിലിൽ നിന്നും ഇറങ്ങിയ മൂന്ന് ഗുണ്ടകൾ പിടിയിൽ

തായ്ലന്റിലെ ഫുക്കറ്റിലെ ഒരു മസാജ് പാര്‍ലറില്‍ നടന്ന സംഭവത്തില്‍ ലൈംഗികതൊഴിലാളിയായ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കയ്യോടെ പിടികൂടാന്‍ ഭാര്യ എത്തുമ്പോള്‍ ഭര്‍ത്താവ് വേശ്യാലയത്തില്‍ നിന്ന് പോയിരുന്നു. ലൈംഗികത്തൊഴിലാളിയായ യുവതി മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഒരു ടവല്‍ മാത്രമായിരുന്നു ലൈംഗികത്തൊഴിലാളിയുടെ വേഷം. ഭാര്യ ഈ വസ്ത്രം വലിച്ചഴിച്ച ശേഷമായിരുന്നു മര്‍ദ്ദനം. അഞ്ചു മിനിറ്റോളം അടിയും ഇടിയും തൊഴിയുമെല്ലാം ഇവര്‍ നടത്തി.

മര്‍ദ്ദനമേല്‍ക്കുമ്പോള്‍ തന്നോട് ക്ഷമിക്കണമെന്നും അയാള്‍ വിവാഹിതനാണെന്നും ഭാര്യ ഉണ്ടായിരുന്നെന്നും തനിക്ക് അറിയില്ലായിരുന്നു എന്നും ഇനിയൊരിക്കലും അയാളെ കാണുകയില്ലെന്നും ലൈംഗികത്തൊഴിലാളി പറയുകയും ചെയ്യുന്നുണ്ട്. വേശ്യാലയത്തിലെ മറ്റു യുവതികള്‍ നോക്കി നില്‍ക്കുമ്പോഴാണ് മര്‍ദ്ദനം. യുവതിയുടെ ഫോണ്‍ തട്ടിപ്പറിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു.

സെക്സ്ടോയ്സ്, കണ്ണാടി, സെക്സ് ചെയറുകള്‍, ഉപയോഗിച്ച ടിഷ്യൂകള്‍ എന്നിവയെല്ലാം മുറിയില്‍ ചിതറിക്കിടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button