ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ദുബായ് കോടതി. നിയമ പോരാട്ടം നടത്തിയാണ് മലയാളി തനിക്ക് അനുകലമായ വിധി നേടിയെടുത്തത്. ആലപ്പുഴ തട്ടാരമ്പലം കണ്ടിയൂർ പുത്തൻപീടികയിൽ തോമസിന്റെ മകൻ വിനു ഏബ്രഹാം തോമസിനാണ് നാലു കോടി രൂപ നഷ്ടപരിഹാരം ലഭിക്കുന്നത്. ഒന്നര വർഷത്തോളമാണ് വിനു ഇതിനായി നിയമ യുദ്ധം നടത്തിയത്. 2019 നവംബർ ഒൻപതിന് ദുബായ് അൽഐൻ റോഡിലാണ് അപകടം ഉണ്ടായത്.
Read Also: അമ്മമാരുടെ കണ്ണീരിന് ആഭ്യന്തര വകുപ്പ് മറുപടി പറയണം, ഇവിടെ ക്രിമിനലുകൾക്കാണ് സ്വാധീനശക്തി: കെ കെ രമ
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനുവിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സഹോദരൻ വിനീഷും, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.പി.ജോൺസണും ബന്ധുക്കളും ചേർന്നാണ് സാമൂഹിക പ്രവർത്തകനും നിയമപ്രതിനിധിയുമായ സലാം പാപ്പിനിശേരിയെ സമീച്ചത്. പിന്നീട് വാഹനം ഇൻഷ്വർ ചെയ്ത യുഎഇയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിക്കെതിരെയും അപകടകാരണമായ വാഹനത്തിന്റെ ഡ്രൈവർക്കെതിരെയും കേസ് നൽകി. ഫൊറൻസിക് മെഡിക്കൽ രേഖകൾ ഉൾപ്പെടെ വിനു കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
Read Also: ഷാൻ ബാബുവിന്റെ കൊലപാതകം: എൽഡിഎഫ് ഭരണത്തിൽ കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്ന് പി.എം.എ സലാം
Post Your Comments