ദുബായ്: മയക്കുമരുന്ന് കൈവശം വെച്ച സ്ത്രീയ്ക്ക് അഞ്ചു വർഷം തടവു ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് ഏഷ്യക്കാരിയായ സ്ത്രീയ്ക്ക് തടവ് ശിക്ഷ വിധിച്ചത്. അഞ്ച് വർഷം തടവും 20,000 ദിർഹം പിഴയുമാണ് ശിക്ഷ. മയക്കുമരുന്ന് കൈവശം വെയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തതിനാണ് ശിക്ഷാ വിധി.
മയക്കു മരുന്നിന്റെ വിനിമയത്തിന് സുഹൃത്തിനെ സഹായിക്കുകയും ചെയ്തിരുന്നു. സുഹൃത്തിനും 5000 ദിർഹം പിഴ വിധിച്ചു.
പോലീസ് അന്വേഷണത്തിൽ സ്ത്രീ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. സ്ത്രീയുടെ അപ്പാർട്ട്‌മെന്റിൽ പരിശോധന നടത്തിയപ്പോഴാണ് ലഹരി മരുന്ന് പിടികൂടിയത്. 70 ഗ്രാം മെത്താംഫെറ്റാമൈനാണ് സ്ത്രീയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്.
Post Your Comments