കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തങ്ങളുടെ മതപരമായ നിയമങ്ങള്‍ സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. മുന്‍ താലിബാന്‍ സര്‍ക്കാരിനേക്കാളും പുരോഗമന ചിന്തയുള്ളവരാണ് തങ്ങളെന്നും സ്ത്രീകള്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും അധികാരത്തിലേറുന്നതിനു മുമ്പ് താലിബാന്‍ നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം വെറുതെയാണെന്ന് തെളിയിച്ചിരിക്കുകയാണ് അഫ്ഗാനില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍.
താലിബാന്‍ സര്‍ക്കാരില്‍ എന്താണ് വനിതകളെ ഉള്‍പ്പെടുത്താത്തതെന്ന് ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് , സ്ത്രീകള്‍ക്ക് ഭരണം വഴങ്ങില്ലെന്നും അവര്‍ക്ക് പ്രസവിക്കാന്‍ മാത്രമാണ് അറിയുന്നതെന്നും താലിബാന്‍ വക്താവ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ പ്രാദേശിക വാര്‍ത്താ ചാനലായ ടോളോ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
‘ സ്ത്രീകള്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. ആ സമയം കൊണ്ട് പ്രസവിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. വനിതാ പ്രാതിനിധ്യത്തിനു വേണ്ടി ഇപ്പോള്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ വനിതകളുടേയും പ്രതിനിധികളാകില്ല ‘ – സെക്രുള്ള പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ ഭരണം നടത്തിയിരുന്ന അമേരിക്കയുടെ പാവ ഗവണ്‍മെന്റ് സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വേശ്യാവൃത്തിക്കു തുല്ല്യമായിരുന്നുവെന്ന് സെക്രുള്ള അഭിപ്രായപ്പെട്ടു. ഇത്തരം സ്ത്രീകളെ അഫ്ഗാന്‍ പൗരന്മാരായി പോലും കണക്കാക്കുന്നില്ലെന്നും യഥാര്‍ത്ഥ അഫ്ഗാന്‍ സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുകയും അവര്‍ക്ക് ഇസ്ലാമിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയുമാണ് ചെയ്യേണ്ടതെന്ന് സെക്രുള്ള പറഞ്ഞു.
Post Your Comments