എല്ലാവരുടെയും പ്രിയപ്പെട്ട പ്രണയ സിനിമയാണ് സൂര്യ നായകനായി ഗൗതം മേനോൻ ഒരുക്കിയ വാരണം ആയിരം. ചിത്രത്തിൽ ഒരു യുവാവിന്റെ ചെറുപ്പം മുതൽ ഉള്ള ജീവിതം ആണ് പറയുന്നത്. ഇതിൽ സൂര്യയുടെ കഥാപാത്രം ട്രെയിനിൽ വച്ച് കാണുന്ന പെൺകുട്ടിയുമായി പ്രണയത്തിൽ ആവുന്നുണ്ട്. സിനിമകളിൽ ഇത് സാധാരണം , പക്ഷെ ജീവിതത്തിൽ ഇങ്ങനെ നടക്കുമോ? പ്രണയത്തെ ആകുമോ എന്നറിയില്ല, പക്ഷെ പ്രണയം തോന്നിയ പെണ്ണിനെ കണ്ടെത്താൻ വളരെ വ്യത്യസ്തമായ വഴി വരെ കണ്ടെത്തിയ ഒരു വിരുതൻ ആണ് കൊൽക്കത്തക്കാരൻ ആയ ബിശ്വജിത്ത് പഠാർ.
ട്രെയിനിൽ വച്ച് കണ്ട പെൺകുട്ടിയെ വീണ്ടും കണ്ടെത്താൻ ഈ വിരുതൻ അച്ചടിച്ച് ഒട്ടിച്ചത് 4000 പോസ്റ്ററുകൾ ആണ്. അതും കോന്നഗർ മുതൽ ബാലി വരെ ആറുകിലോമീറ്ററോളമാണ് ഇയാൾ പോസ്റ്റർ പതിപ്പിച്ചത്. ഇതുകൂടാതെ ഏഴു മിനിറ്റ് ദൈർഖ്യം ഉള്ള ഹ്രസ്വചിത്രവും ഇയാൾ ചെയ്തു. കൊൽക്കത്തയിലെ സർക്കാർ ജീവനക്കാരൻ ആണ് ബിശ്വജിത്ത്.
ട്രെയ്നിൽ വച്ച് ജൂലൈ 23 നാണു ഇയാൾ തന്റെ സ്വപ്നത്തിലെ പെൺകുട്ടിയെ കണ്ടെത്തിയത്. ആദ്യകാഴ്ചയിൽ തന്നെ പെൺകുട്ടിയെ ഇയാൾക്ക് ഇഷ്ടമായി. എന്നാൽ ആ ഒരു ട്രെയിൻയാത്രയ്ക്ക് ശേഷം അവളെ കാണാൻ സാധിച്ചില്ല. പെൺകുട്ടിയെ കണ്ടെത്താൻ ആണ് ഇയാൾ ഇതൊക്കെ ചെയ്തത്. പെൺകുട്ടി തിരിച്ചറിയാൻ വേണ്ടി ആദ്യ ദിവസം ഇട്ടിരുന്ന വേഷം ഇട്ട് സ്റ്റേഷനിൽ വന്നു നിക്കാറുമുണ്ട്.
Post Your Comments