ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭോപ്പാലില്‍ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജ്യോതിരാദിത്യ രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന ഓഫീസിന് പുറത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
”നമ്മുടെ രാജ്യത്തിന്റെ അഭിമാനവും മുതിര്‍ന്ന നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി പ്രസിഡന്റാക്കണമെന്ന് ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിയോടുള്ള അഭ്യര്‍ത്ഥനയാണിത്,” എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. രാഹുല്‍ ഗാന്ധിയുടെയും സിന്ധ്യയുടെയും ഫോട്ടോകളും പോസ്റ്ററിലുണ്ട്. മധ്യപ്രദേശിലെ എല്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് ഇത്തരത്തിലൊരു അഭ്യര്‍ത്ഥനയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയുകയാണെന്ന് ഞായറാഴ്ച്ചയാണ് സിന്ധ്യ പ്രഖ്യാപിച്ചത്.
‘ജനങ്ങളുടെ വിധി സ്വീകരിക്കുന്നതിനൊപ്പം പരാജയത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്ത് താന്‍ രാജി സമര്‍പ്പിക്കുകയാണെന്നും പാര്‍ട്ടിയെ സേവിക്കാന്‍ അവസരം നല്‍കിയതിന് രാഹുലിനോട് നന്ദിയുണ്ടെന്നുമാണ് ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുളല്ല ജനറല്‍ സെക്രട്ടറിയായയാണ് സിന്ധ്യ നിയമിക്കപ്പെട്ടത്.
ദേശീയ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചൊഴിഞ്ഞ രോഹുല്‍ ഗാന്ധിക്ക് ഐക്യം പ്രകടിപ്പിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ സ്ഥാനം രാജിവ്യക്കാനൊരുങ്ങിയിരുന്നു. ഇതിനിടെയാണ് സിന്ധ്യയുടെ രാജി.
Post Your Comments