
തിരുവനന്തപുരം : മാധവകവി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എസ്.എഫ്.ഐ യുടെ ചുവരെഴുത്തിനെതിരെ കെ.എസ്.യു രംഗത്ത്. യൂണിവേഴ്‌സിറ്റി കോളേജ് സംഭവങ്ങളെ തുതര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ശക്തിയായി തുടരുന്ന സാഹചര്യത്തിലാണ് എസ്എഫ്‌ഐക്കെതിരെ ഇത്തരമൊരു പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് എസ്.എഫ്.ഐ ചുവരെഴുത്ത് നടത്തി കൊടിതോരണങ്ങള്‍ സ്ഥാപിച്ചത്.
കോളേജ് പ്രിന്‍സിപ്പാളിനും ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ക്കും കെ.എസ്.യു പരാതി നല്‍കി. തിങ്കളാഴ്ച കോളേജ് ചുവരുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ എസ്.എഫ്.ഐ യൂണിയനോട് ആവശ്യപ്പെട്ടതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. കോളേജിനായി പത്ത് കോടി മുടക്കി നിര്‍മ്മിച്ച കെട്ടിടത്തിലാണ് എസ്.എഫ്.ഐ യുടെ ചുവരെഴുത്ത്. കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിച്ചു. ഇതിനെതിരെയാണ് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും പരാതി നല്‍കിയത്. ഇതിനു പുറമെ പഴയ കെട്ടിടത്തിലെ ഒരു മുറി എസ്.എഫ്.ഐ യൂണിയന്‍ ഓഫീസായി മാറ്റിയെന്നും ആരോപണമുണ്ട്.
Post Your Comments