Latest NewsKerala

സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ പതിച്ച സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴയിലായിരുന്നു കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ചിരുന്നത്. രാത്രി ഒരു മണിയോടെയാണ് കാറിൽ എത്തിയ നാലംഗ സംഘം പോസ്റ്റർ ഒട്ടിച്ചത്. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ മതിലിലും രണ്ടു മാധ്യമസ്ഥാപനങ്ങൾക്ക് മുന്നിലുമാണ് പോസ്റ്റർ പതിച്ചത്.

ആദ്യം ഒരാൾ വന്ന് പോസ്റ്ററൊട്ടിച്ചു. അതിന് പിന്നാലെ മറ്റ് മൂന്ന് പേരും വാഹനത്തിൽ നിന്ന പോസ്റ്ററുകളെടുത്ത് കൊണ്ടുവന്ന് മതിലിൽ ഒട്ടിക്കുന്നതാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്.

പുലർച്ചെ ആളുകളെത്തിയപ്പോൾ ഈ പോസ്റ്ററുകൾ നീക്കി. ”കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ” എന്നാണ് പോസ്റ്ററിൽ പറയുന്നത്. എന്നാൽ സിപിഐക്കാരാരും തനിക്കെതിരെ പോസ്റ്ററൊട്ടിക്കില്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി.

സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് സംഭവം മാധ്യമ ഗൂഢാലോചനയാണെന്ന് പ്രതികരിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി എസ്‍പിക്ക് പരാതി നൽകി. ഇതോടൊപ്പം പാർട്ടിയും അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button