അഞ്ചാലുംമൂട്: സ്വന്തം പാർട്ടിയുടെ പോസ്റ്ററുകള്‍ നശിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍. സിപിഎം മുരുന്തല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ബിനു ബോസിനെ (30)യാണ് പിടികൂടിയത്. സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ബാനറുകളും സ്ഥിരമായി ഇയാൾ നശിപ്പിക്കാറുണ്ടായിരുന്നു.
പോസ്റ്റർ നശിപ്പിക്കുന്നതിനിടയിലാണ് ബിനുവിനെ പോലീസ് പിടിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ കടന്നുകളഞ്ഞു.പാര്‍ട്ടി നേതൃത്വങ്ങളെ തമ്മിലടിപ്പിക്കാന്‍ മേഖല തിരിച്ച് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നശിപ്പിക്കുകയായിരുന്നു ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് പോലീസ് പറഞ്ഞു.
തൃക്കടവൂര്‍ മുരുന്തല്‍ മേഖലയില്‍ പോസ്റ്ററുകളും ബാനറുകളും സ്ഥിരമായി ആരോ നശിപ്പിക്കുന്നുവെന്ന് പോലീസിൽ പരാതി ലഭിച്ചിരുന്നു. പോലീസ് പിടികൂടുമ്പോൾ ബിനു മദ്യലഹരിയിലായിരുന്നു.മറ്റ് മൂന്ന് പേർക്കായിട്ടുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
Post Your Comments