കൊച്ചി: വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറി പെണ്‍കുട്ടിയുടെ കൈയില്‍ കയറിപ്പിടിച്ച് സന്യാസിയോട് പെണ്‍കുട്ടി ചെയ്തത് ആരെയും ഞെട്ടിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറിന് എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം നടന്നത്. വയനാട് അമ്പലവയല്‍ സ്വദേശി ഭാഗ്യാനന്ദ സരസ്വതി(70) എന്ന സന്യാസ വേഷധാരിയാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ കൈയില്‍ കടന്നുപിടിച്ചത്.
തുടര്‍ന്ന് ക്ഷുഭിതയായ പെണ്‍കുട്ടി കൈവശം കരുതിയിരുന്ന കുരുമുളക് സ്പ്രേ അയാളുടെ മുഖത്തേക്ക് പ്രയോഗിക്കുകയായിരുന്നു. ഭാഗ്യാനന്ദ ട്രെയിനില്‍ കയറിയപ്പോള്‍ ഇതു വനിതാ കമ്പാര്‍ട്ട്മെന്റാണെന്നും പുറത്തിറങ്ങണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഇതു കൂട്ടാക്കാതെ ഇയാള്‍ സ്ത്രീകളോട് മോശമായി സംസാരിക്കുകയായിരുന്നു.
Also Read : തൃശൂര്‍ ട്രെയ്‌നില്‍ വീണ്ടുമൊരു ഗോവിന്ദച്ചാമി ; ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം
ഇതിനെ ചോദ്യംചെയ്ത വിദ്യാര്‍ഥിനിയുടെ കൈയില്‍പ്പിടിച്ച് തിരിച്ചു. ഉടന്‍ തന്നെ ബാഗില്‍ സൂക്ഷിച്ചിരുന്ന കുരുമുളക് സ്പ്രേ മുഖത്തടിക്കുകയായിരുന്നു. ഇതോടെ, തന്റെ മുഖത്ത് ലഹരിമരുന്നു തളിച്ചെന്നു പറഞ്ഞ് ഇയാള്‍ ബഹളമുണ്ടാക്കി. സംഭവം വഷളായതിനെ തുടര്‍ന്ന് മറ്റു യാത്രക്കാര്‍ റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്ച മുമ്പ് പെണ്‍കുട്ടികള്‍ക്കു വേണ്ടി കോളജില്‍ സ്വയരക്ഷാ ക്ലാസ് നടത്തിയപ്പോള്‍ വിതരണം ചെയ്ത സ്പ്രേയായിരുന്നു കൈവശമുണ്ടായിരുന്നതെന്നു പെണ്‍കുട്ടി പറഞ്ഞു. സംഭവത്തെക്കുറിച്ച് എസ്.ഐ ശരത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഭാഗ്യാനന്ദ സരസ്വതിയെ ചോദ്യം ചെയ്തെങ്കിലും ഇയാളുടെ പൂര്‍വാശ്രമത്തിലെ പേര് വെളിപ്പെടുത്തിയിട്ടില്ല. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments