പുന്നയൂര്‍ക്കുളം (തൃശ്ശൂര്‍): തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് തീവണ്ടിയിലെ വനിതാ കന്പാര്‍ട്ട്മെന്റില്‍ സ്ത്രീകളെ അസഭ്യം പറഞ്ഞ് അംഗപരിമിതന് യാത്രചെയ്തത് ഒരു മണിക്കൂറോളം.ഞായറാഴ്ച രാത്രിയാണ് സംഭവം. വൈകീട്ട് 5.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വണ്ടി രാത്രി 10 മണിക്ക് ശേഷമാണ് എറണാകുളത്തെത്തിയത്. വനിതാ കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അവിടെ ഇറങ്ങി. ആലുവയില്‍നിന്നാണ് അംഗപരിമിതനായ തമിഴ്നാട്ടുകാരന് കയറിയത്. തൊട്ടടുത്തുള്ള ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് മാറിയിരിക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല.ആലുവയില്‍നിന്ന് വണ്ടിയില്‍ കയറിയ ഇയാളെ ഇറക്കിവിടാനായി സ്ത്രീകള്‍ ഹെല്പ്പ്ലൈന് നമ്പറില്‍ വിളിച്ചെങ്കിലും പോലീസ് എത്തിയത് തൃശ്ശൂരില്‍ വണ്ടി എത്തിയപ്പോള്‍ മാത്രം. അഞ്ച് സ്ത്രീകള്‍ മാത്രമാണ് കമ്പാര്‍ട്ട്മെന്റില്‍. തൃശ്ശൂരില്‍ നിന്ന് കയറിയ പോലീസാണ് ഇയാളെ ഇറക്കിവിട്ടത്. വനിതാ കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന പുന്നയൂര്‍ക്കുളം സ്വദേശിയായ യുവതി ഇതുസംബന്ധിച്ച് റെയില്‍വേ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്
Post Your Comments