Latest NewsKeralaNews

പോ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ; കേരള പോലീസിനെ വകവെയ്ക്കാതെ ഇ​റ​ങ്ങിയോടി പിടികിട്ടാപ്പുള്ളി

പി​റ​കി​ലെ വാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങി​യോ​ടാ​ന്‍ ശ്ര​മി​ച്ച ഫ​വാ​ദി​നെ ര​തീ​ഷ് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പോ​ക്ക​റ്റി​ല്‍​നി​ന്ന് കു​രു​മു​ള​ക് സ്​​പ്രേ എ​ടു​ത്ത് ക​ണ്ണി​ല്‍ അ​ടി​ച്ച​ത്.

ഗു​രു​വാ​യൂ​ര്‍: കേരള പോലീസിനെ വകവെയ്ക്കാതെ പിടികിട്ടാപ്പുള്ളി. പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ ​ചെ​യ്ത് പി​ടി​കി​ട്ടാ​പ്പു​ള്ളി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​ല​യൂ​ര്‍ ക​റു​പ്പം വീ​ട്ടി​ല്‍ ഫ​വാ​ദാ​ണ് (33) ര​ക്ഷ​പ്പെ​ട്ട​ത്. ക​വ​ര്‍​ച്ച ഉ​ള്‍പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റി​ലാ​യ ഒ​രാ​ളി​ല്‍ നി​ന്ന് ഫ​വാ​ദ് പേ​ര​ക​ത്തെ ഭാ​ര്യ​വീ​ട്ടി​ല്‍ ഉ​ണ്ടെ​ന്ന​റി​ഞ്ഞാ​ണ് ഗു​രു​വാ​യൂ​ര്‍ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന് സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ എ​ത്തി​യ​ത്. പി​റ​കി​ലെ വാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങി​യോ​ടാ​ന്‍ ശ്ര​മി​ച്ച ഫ​വാ​ദി​നെ ര​തീ​ഷ് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പോ​ക്ക​റ്റി​ല്‍​നി​ന്ന് കു​രു​മു​ള​ക് സ്​​പ്രേ എ​ടു​ത്ത് ക​ണ്ണി​ല്‍ അ​ടി​ച്ച​ത്. ര​തീ​ഷ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Read Also: ‘രാമരാജ്യം’ എന്ന ആശയം പ്രചോദനമായി; 10 കല്‍പ്പനകളുമായി ‌​കെജ്​രിവാള്‍

ഒ​രു വ​ര്‍​ഷം മു​മ്പ് പാ​ല​യൂ​രി​ല്‍ യാ​ത്ര​ക്കാ​രന്റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ച്‌ സ്കൂ​ട്ട​ര്‍ ത​ട്ടി​യെ​ടു​ത്ത​തു​ള്‍​പ്പെ​ടെ ഗു​രു​വാ​യൂ​ര്‍, വാ​ടാ​ന​പ്പ​ള്ളി, ചാ​വ​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​ട​ക്കാ​ഞ്ചേ​രി, കു​ന്നം​കു​ളം സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button