KeralaLatest News

ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയെ മുളകുപൊടി സ്‌പ്രേചെയ്‌ത്‌ തട്ടിക്കൊണ്ടു പോകാൻ ശ്രമം: മലപ്പുറം സ്വദേശി അറസ്റ്റിൽ

തലപ്പുഴ: മുഖത്ത് മുളകുപൊടി സ്‌പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. തലപ്പുഴ വെണ്മണി സ്വദേശിനിയായ 45-കാരിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മലപ്പുറം കൊണ്ടോട്ടി തയ്യല്‍ മുജീബ് റഹ്‌മാന്‍ (44) ആണ് പിടിയിലായത്.തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെയാണ് സംഭവം.

ഡൽഹിയിൽ പോലീസിന്റെ വെടിയേറ്റ് പ്രവേശിപ്പിച്ചതെന്ന് സമരക്കാർ, കണ്ണീര്‍ വാതക ഷെല്ലിലെ ചീളുകൾ തെറിച്ചുള്ള അപകടമെന്ന് പൊലീസ്

റോഡരികില്‍ വീണുകിടന്ന സ്ത്രീയെ ഇതുവഴിവന്ന ബസ് യാത്രക്കാരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ ഇവര്‍ പേര്യയിലെ നാട്ടുകാര്‍ക്ക് വിവരം കൈമാറി. നാട്ടുകാരാണ് കാര്‍ തടഞ്ഞ് പേര്യയില്‍നിന്ന് പ്രതിയെ പിടികൂടിയത്. തലപ്പുഴ 43-ല്‍, പെരിയയിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു സ്ത്രീ. ഈ സമയം കാറിലെത്തിയ മുജീബ് റഹ്‌മാന്‍ പേര്യവഴിക്കാണ് പോകുന്നതെന്നും കാറില്‍ കയറിക്കൊള്ളാനും പറഞ്ഞതോടെ സ്ത്രീ കാറില്‍ കയറി.

വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിച്ചു; എസ്.ഐ ഉൾപ്പടെ നാലുപേർ കുറ്റക്കാർ

ഉടന്‍തന്നെ മുഖത്തേക്ക് ഇയാള്‍ മുളകുപൊടി സ്‌പ്രേ ചെയ്യുകയായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു. 42-ല്‍ എത്തിയതോടെ കാറിന്റെ ഡോര്‍ ബലമായി തള്ളിത്തുറന്ന് പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. പോലീസ് പിടികൂടിയ ഇയാളെ പിന്നീട് തലപ്പുഴ പോലീസിന് കൈമാറി. ഇയാളുടെ കാറില്‍നിന്ന്‌ മൂന്ന് കെട്ട് കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വീഴ്ചയില്‍ പരിക്കേറ്റ ആശാവര്‍ക്കര്‍ കൂടിയായ സ്ത്രീ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button