കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥർക്ക് പെപ്പർ സ്പ്രേ ഉപയോഗിക്കാൻ അനുമതി നൽകി കുവൈത്ത്. പോലീസ് ഉദ്യോഗസ്ഥർക്ക് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: ഇണയെ തല്ലിക്കൊന്നതില്‍ മൂര്‍ഖന്റെ പക : ഏഴ് മാസത്തിനിടെ യുവാവിനെ പാമ്പ് കടിച്ചത് ഏഴ് തവണ
സ്വയരക്ഷക്കായോ അല്ലെങ്കിൽ മറ്റൊരാൾ ആക്രമിക്കപ്പെടുമ്പോൾ അവർക്ക് സംരക്ഷണം നൽകാനോ വേണ്ടി പോലീസ് ഉദ്യോഗസ്ഥർക്ക് കുവൈത്തിൽ പെപ്പർ സ്പ്രേ ഉപയോഗിക്കാം. രാജ്യത്തെ നിയമ വ്യവസ്ഥ ശക്തിപ്പെടുത്താനും ക്രമസമാധാന നില ഭദ്രമാക്കാനുമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ പോലീസ് നിയമം ഉൾപ്പെടെയുള്ള വിവിധ നിയമങ്ങൾക്ക് അനുസൃതമായാണ് തീരുമാനമെടുത്തതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Read Also: നാണവും മാനവും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ പിണറായി രാജി വയ്ക്കണം: കെ സുധാകരൻ
Post Your Comments