KeralaLatest NewsNews

കൊച്ചിയിൽ നിന്ന് പോയ 213 ബോട്ടുകൾ കാണാനില്ല

കൊച്ചി: കൊച്ചിയിൽ നിന്ന് ഇന്നലെ മൽസ്യ ബന്ധനത്തിന് പോയ 213 ബോട്ടുകൾ കാണാനില്ല. തീരാത്ത ആശങ്ക ഒഴിയാതെ ബന്ധുക്കൾ. നേവിയും മറ്റും രക്ഷാ പ്രവർത്തനത്തിനായി കടലിലേക്ക് തിരിച്ചു. ഫിഷറീസിനോ പോലീസിനോ അധികൃതർ ജാഗ്രതാ നിർദ്ദേശം കൈമാറിയിട്ടില്ലെന്നാണ് ആക്ഷേപം. കാണാതായവരെ കരയ്‌ക്കെത്തിക്കാൻ വേണ്ട നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു മൽസ്യ തൊഴിലാളികൾ പ്രതിഷേധം ആരംഭിച്ചു.

ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ ബോട്ടുകളിലും വള്ളങ്ങളിലും കടലില് പോയവരുമായുള്ള ആശയവിനിമയ ബന്ധവും നഷ്ടമായിരിക്കയാണ് . തീര സംരക്ഷണ സേനയും കോസ്റ്റ് ഗ്വാര്‍ഡും തെരച്ചില്‍ നടത്തുന്നു.അതേസമയം കൊല്ലത്ത് അഞ്ചുപേരും വിഴിഞ്ഞത്ത് അഞ്ചു പേരും തിരിച്ചെത്തി. കാറ്റും മഴയും മൂലം കടലില് ഭീകരാന്തരീക്ഷമാണെന്നും കന്നാസിലും മറ്റും പിടിച്ച്‌ കടലില് പലരും പൊങ്ങിക്കിടക്കാന് ശ്രമിക്കുന്നതായും രക്ഷപ്പെട്ടവര് പറഞ്ഞു.

വേളിക്ക് സമീപം ബോട്ട് കരക്കടിഞ്ഞു. ഇതിലുണ്ടായിരുന്നവരേക്കുറിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button