NewsInternational

രൂപസാദൃശ്യം ബാലന് നേടിക്കൊടുത്തത് അപൂർവഭാഗ്യം

ബീജിങ്: ചൈനയിലെ പ്രമുഖ ഇ-കൊമേഴ്‌സ് സംരംഭത്തിന്റെ സ്ഥാപകനാണ് ജാക്ക് മാ. ഇപ്പോൾ താനുമായി മുഖസാമ്യം വന്ന ജിയാങ്ഷ് പ്രവിശ്യയിലുള്ള ഷിയോഖിന്‍ എന്ന ബാലനെ സഹായിക്കാനൊരുങ്ങുകയാണ് ജാക്ക് മാ.

ഷിയോഖിന്റെ മാതാവ് പോളിയോ ബാധയെ തുടര്‍ന്ന് അരക്ക് താഴെ തളര്‍ന്നതാണ്. അച്ഛന് അപകടത്തിൽ കാല് നഷ്ടപ്പെടുകയും മുത്തശ്ശി അൽഷിമേഴ്‌സ് രോഗത്തിന് കീഴ്‌പ്പെടുകയും ചെയ്‌തു.കഴിഞ്ഞ വര്‍ഷം ഒരാൾ ഷിയോഖിന്റെ വിഡിയോ ഇന്റര്‍നെറ്റില്‍ ഇട്ടതോടെയാണ് ഷിയോഖിന്റെ ഭാഗ്യം തെളിയുന്നത്. ജാക്ക് മായുമായുള്ള സാദൃശ്യത്തെ തുടർന്ന് വീഡിയോ ഷെയര്‍ ചെയ്തവര്‍ ഷിയോഖിനെ മിനി ജാക്ക് മാ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തുടർന്ന് നിരവധിപേർ മിനി ജാക്ക് മായെ യഥാര്‍ഥ ജാക്ക് മാ സഹായിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഷിയോഖിന്റെ കാര്യങ്ങൾ അറിഞ്ഞ ജാക്ക് മാ ബിരുദ പഠനം പൂര്‍ത്തിയാകുന്നതുവരെ ഷിയോഖിനെ സാമ്പത്തികമായി സഹായിക്കാമെന്ന് അറിയിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button