Latest NewsNewsBusiness

ഓഹരികൾ പൂർണമായും തിരികെ വാങ്ങി പേടിഎം, ചെലവഴിച്ചത് കോടികൾ

ഫെബ്രുവരി 13- നാണ് ബൈ ബാക്ക് അവസാനിച്ചത്

ഓഹരികൾ തിരികെ വാങ്ങുന്നതുമായി (Buy back) ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് പേടിഎം. 2022 ഡിസംബർ 13- ന് പ്രഖ്യാപിച്ച ബൈ ബാക്കാണ് പേടിഎം പൂർത്തിയാക്കിയത്. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി പേടിഎം 849.83 കോടി രൂപയാണ് ചെലവഴിച്ചത്. വിപണിയിൽ നിലനിൽക്കുന്ന ഏറ്റക്കുറച്ചിലുകൾ കാരണം 480.25 – 702.65 രൂപ നിരക്കിലായിരുന്നു ഓഹരികളുടെ തിരികെ വാങ്ങൽ. അതിനാൽ, ശരാശരി 545.93 രൂപ നിരക്കിലാണ് ഓഹരികൾ പേടിഎം തിരികെ വാങ്ങിയത്.

ഫെബ്രുവരി 13- നാണ് ബൈ ബാക്ക് അവസാനിച്ചത്. ഇക്കാലയളവിൽ 1,55,66,746 ഓഹരികൾ പേടിഎം വാങ്ങിയിട്ടുണ്ട്. ഐപിഒയിലൂടെ വിറ്റതിന്റെ 6.5 ശതമാനത്തോളം ഓഹരികൾ തിരികെ വാങ്ങാനായിരുന്നു കമ്പനി ലക്ഷ്യമിട്ടത്. ബൈ ബാക്ക് കാലയളവിൽ ചൈനീസ് ഇ- കൊമേഴ്സ് ഭീമനായ അലിബാബ പേടിഎമ്മിലെ മുഴുവൻ ഓഹരികളും വിറ്റഴിച്ചിട്ടുണ്ട്. അതേസമയം, പേടിഎമ്മിന്റെ ഏറ്റവും വലിയ ഓഹരി ഉടമ ഇപ്പോഴും അലിബാബയുടെ ഗ്രൂപ്പ് കമ്പനി ആൻഡ് ഫിനാൻഷ്യലാണ്.

Also Read: പ്രണവിന്റെ മരണവാർത്തക്ക് അടിയിലും ചിരിക്കുന്ന ഇമോജികൾ:എന്തിനിത്ര ക്രൂരത?-പ്രണവിന്റെ പ്രണയത്തെ മരണത്തിലും അപഹസിക്കുന്നവർ

shortlink

Related Articles

Post Your Comments

Related Articles


Back to top button