പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഓഹരികൾ വിറ്റഴിച്ച് അലിബാബ. റിപ്പോർട്ടുകൾ പ്രകാരം, ബ്ലോക്ക് ഡീലിലൂടെ ഏകദേശം രണ്ട് കോടിയോളം ഓഹരികളാണ് അലിബാബ വിറ്റത്. പേടിഎമ്മിൽ 6.26 ശതമാനം ഓഹരി പങ്കാളിത്തമാണ് അലിബാബയ്ക്ക് ഉണ്ടായിരുന്നത്. ഒറ്റ ദിവസം കൊണ്ട് 3.1 ശതമാനം ഓഹരികളാണ് അലിബാബ വിറ്റഴിച്ചത്.
ഓഹരികൾ വിറ്റഴിച്ചതോടെ 125 മില്യൺ ഡോളറിന്‍റെ നേട്ടമാണ് അലിബാബയ്ക്ക് ലഭിച്ചിട്ടുള്ളത്. അതേസമയം, കഴിഞ്ഞ ഡിസംബറിൽ 850 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങുമെന്ന് പേടിഎം ഉടമകളായ വൺ 97 കമ്മ്യൂണിക്കേഷൻസ് അറിയിച്ചിരുന്നു.
ഓഹരി വിപണിയിൽ നിന്നും ഏതാനും മാസങ്ങളായി കനത്ത തിരിച്ചടികളാണ് പേടിഎം നേരിട്ടത്. കണക്കുകൾ പ്രകാരം, 10.5 ദശലക്ഷം ഓഹരികളാണ് പേടിഎം തിരികെ വാങ്ങിക്കുക. ഓപ്പൺ മാർക്കറ്റിലൂടെയാണ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ നടക്കുക. 2021 നവംബറിന് ശേഷം പേടിഎമ്മിന്റെ ഓഹരികൾ 65 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
Post Your Comments