സൊമാറ്റോയിലെ ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി അലിബാബ. കണക്കുകൾ പ്രകാരം, 200 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണ് വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 13 ശതമാനം ഓഹരി നിക്ഷേപമാണ് സൊമാറ്റോയിൽ അലിബാബക്ക് ഉള്ളത്. പ്രമുഖ ചൈനീസ് ഇ- കൊമേഴ്സ് കമ്പനിയാണ് അലിബാബ.
സൊമാറ്റോയിലെ ഓഹരി വിൽപ്പന പൂർത്തിയാകുന്നതോടെ അലിബാബയുടെ ഓഹരി വിഹിതം 10 ശതമാനമായി ചുരുങ്ങും. പ്രധാനമായും രണ്ട് ഉപസ്ഥാപനങ്ങളിലൂടെയാണ് അലിബാബ സൊമാറ്റോയിൽ നിക്ഷേപം നടത്തിയത്. ആൻഡ്ഫിൻ സിംഗപ്പൂർ ഹോൾഡിംഗ്, അലിപെ സിംഗപ്പൂർ ഹോൾഡിംഗ് എന്നിവയാണ് ഉപസ്ഥാപനങ്ങൾ.
Also Read: ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈയിലെ ധാരാവി പുനര്‍വികസിപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
2022 ജൂലായ് മാസത്തിൽ മൂര്‍ സ്ട്രാറ്റജിക് വെഞ്ച്വഴ്സ്, ഊബർ എന്നീ കമ്പനികൾ സൊമാറ്റോയിലെ മുഴുവൻ ഓഹരികളും വിറ്റിരുന്നു. ലോക്ക്- ഇൻ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഈ കമ്പനികൾ ഓഹരികൾ വിറ്റഴിച്ചത്.
Post Your Comments