പ്രമുഖ ചൈനീസ് ഗ്രൂപ്പായ അലിബാബ പേടിഎമ്മിലെ ഓഹരികൾ പൂർണമായും വിറ്റഴിച്ചു. ഇത്തവണ ബ്ലോക്ക് ഡീലിലൂടെയാണ് ഓഹരികളുടെ വിൽപ്പന നടന്നത്. ഏതാനും ആഴ്ചകൾക്കു മുൻപ് പേടിഎമ്മിന്റെ ഭൂരിഭാഗം ഓഹരികളും അലിബാബ വിറ്റഴിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമെന്ന നിലയിലാണ് ഇത്തവണത്തെ വിൽപ്പന നടന്നത്.
2022 സെപ്തംബറിലെ കണക്കുകൾ പ്രകാരം, അലിബാബയ്ക്ക് പേടിഎമ്മിൽ 6.26 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. എന്നാൽ, 2023 ജനുവരി ആദ്യ വാരം അലിബാബ ഓഹരികൾ വിറ്റഴിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ 3.1 ശതമാനം ഓഹരികളാണ് അലിബാബ വിറ്റഴിച്ചത്. ഓഹരി ഒന്നിന് 536.95 രൂപ നിരക്കിലാണ് ഓഹരി വിറ്റത്.
Also Read: ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ പേടിഎം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഇത് പേടിമ്മിന്റെ ഓഹരി വില ഉയരാൻ കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഓഹരികൾ വിൽക്കാനുള്ള നീക്കവുമായി അലിബാബ രംഗത്തെത്തിയത്. പേടിഎമ്മിന് പുറമേ, 2022 നവംബറിൽ മൂന്ന് ശതമാനം ഓഹരികളും അലിബാബ വിറ്റിരുന്നു.
Post Your Comments