Latest NewsNewsBusiness

പേടിഎമ്മിന്റെ പകുതിയിലധികം ഓഹരികൾ സ്വന്തമാക്കി മോർഗൻ സ്റ്റാൻലി

ഓഹരികൾ ഏറ്റെടുക്കുന്നതിനായി ഏകദേശം 294 കോടി രൂപയാണ് മോർഗൻ സ്റ്റാൻലി ചെലവഴിച്ചത്

പ്രമുഖ യുപിഐ സേവന ദാതാവായ പേടിഎമ്മിന്റെ ഓഹരികൾ സ്വന്തമാക്കി മോർഗൻ സ്റ്റാൻലി. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി ഒന്നിന് 534.80 രൂപ നിരക്കിൽ 54.95 ലക്ഷം ഓഹരികളാണ് മോർഗൻ സ്റ്റാൻലി സ്വന്തമാക്കിയത്. ഓഹരികൾ ഏറ്റെടുക്കുന്നതിനായി ഏകദേശം 294 കോടി രൂപയാണ് മോർഗൻ സ്റ്റാൻലി ചെലവഴിച്ചത്.

2023 ജനുവരി 12- ന് പ്രമുഖ ചൈനീസ് ഗ്രൂപ്പായ അലിബാബ പേടിഎമ്മിന്റെ ഓഹരികൾ വിറ്റഴിച്ചിരുന്നു. 536.95 രൂപ നിരക്കിൽ 1.92 കോടി ഓഹരികളാണ് അലിബാബ വിറ്റഴിച്ചത്. ഈ ദിവസം തന്നെയാണ് മോർഗൻ സ്റ്റാൻലി പേടിഎമ്മിന്റെ ഓഹരികൾ ഏറ്റെടുത്തത്. ഓഹരി വിൽപ്പനയിലൂടെ ഏകദേശം 1,031 കോടിയോളം രൂപ സമാഹരിക്കാൻ അലിബാബയ്ക്ക് സാധിച്ചിട്ടുണ്ട്.

Also Read: സ്‌കൂൾ കലോത്സവത്തിൽ യക്ഷഗാനത്തെ അപമാനിച്ചവർക്കെതിരെ കേസെടുക്കണം: കെ സുരേന്ദ്രൻ

മോർഗൻ സ്റ്റാൻലിക്ക് പുറമേ, യുഎസ് സ്ഥാനമായി പ്രവർത്തിക്കുന്ന ഹെഡ്ജ് ഫണ്ട് ഗിസല്ലോ മാസ്റ്റർ ഫണ്ടും പേടിഎമ്മിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 534.80 രൂപ നിരക്കിൽ പേടിഎമ്മിന്റെ 266 കോടി രൂപയുടെ ഓഹരികളാണ് ഗിസല്ലോ വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button