പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ ഓഹരികൾ സ്വന്തമാക്കി സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെമാസെക് (Temasek) കമ്പനി. കണക്കുകൾ പ്രകാരം, സൊമാറ്റോയുടെ 9.80 കോടി ഓഹരികളാണ് ടെമാസെക് സ്വന്തമാക്കിയിരിക്കുന്നത്. 607 കോടി രൂപയാണ് ഇടപാട് മൂല്യം. സിംഗപ്പൂർ സർക്കാറിന്റെ ഇൻവെസ്റ്റ്മെന്റ് കമ്പനിയാണ് ടെമാസെക്.
സൊമാറ്റോയുടെ ഓഹരി ഒന്നിന് 62 രൂപ നിരക്കിലാണ് നിക്ഷേപം നടത്തിയത്. പുതിയ നിക്ഷേപത്തിലൂടെ 4 ശതമാനത്തോളമാണ് സൊമാറ്റോയുടെ ഓഹരി വിഹിതം ഉയർന്നത്. നവംബർ 30- നാണ് ഇടപാടുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിച്ചത്. നിലവിൽ, പ്രമുഖ ചൈനീസ് ഇ- കൊമേഴ്സ് കമ്പനിയായ അലിബാബ സൊമാറ്റോയുടെ ഓഹരികൾ വെട്ടിക്കുറച്ചിരുന്നു. സൊമാറ്റോയിൽ ഉള്ള 3.07 ശതമാനം ഓഹരികളാണ് അലിബാബയുടെ ഉടമസ്ഥതയിലുള്ള അലിപേ വിറ്റത്. അലിബാബ സൊമാറ്റോയിലെ നിക്ഷേപം കുറച്ച് ദിവസം തന്നെ ടെമാസെക് സൊമാറ്റോയുടെ ഓഹരികൾ വാങ്ങിയത് ഓഹരി വിപണിയിൽ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
Also Read: സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്: മുഖ്യമന്ത്രി
Post Your Comments