പത്തനംതിട്ട● ക്ഷേത്രങ്ങളില്‍ ആര്.എസ്.എസ് ആയുധ പരിശീലനം തുടര്‍ന്നാല്‍ തടയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ക്ഷേത്രങ്ങളില്‍ ആര്.എസ്.എസ് ആയുധ പരിശീലനം തുടര്‍ന്നാല്‍ മുസ്ലിം പള്ളികളില്‍ ഐ.എസും ആയുധ പരിശീലനം തുടങ്ങും. ആര്.എസ്.എസിന്റെ ആയുധ പരിശീലനം തടയാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും പത്തനംതിട്ടയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവേ കോടിയേരി പറഞ്ഞു.
ആര്.എസ്.എസിനെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങിയില്ലെങ്കില്‍ അവിടെ റെഡ് വോളണ്ടിയര്‍മാര്‍ ഇറങ്ങും. ആര്.എസ്.എസ് പരിശീലനം നടത്തുന്ന ഇടങ്ങളില്‍ സി.പി.എമ്മും റെഡ് വോളണ്ടിയര്‍ പരിശീലനം ആരംഭിക്കും. . ക്ഷേത്രങ്ങളില്‍ ആര്.എസ്.എസിന് ആയുധ പരിശീലനം നടത്താന്‍ അവകാശമുണ്ടങ്കില്‍ സി.പി.എമ്മിന് റെഡ് വോളണ്ടിയര്‍ പരിശീലനം നടത്താനും അവകാശമുണ്ട്. അതിനാല്‍ ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ആര്.എസ്.എസ് അവസാനിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Post Your Comments