തൃശൂര്‍: സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്‍മാര്‍ എന്നാണ് വിളിക്കേണ്ടതെന്നു സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തൃശൂര്‍ തേക്കിന്‍ കാട് മൈതാനിയിൽ ആര്‍എസ്‌എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഔസേപ്പച്ചന്‍.
ആര്‍എസ്‌എസ് വിശാലമായ സംഘടനയാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണ് പഠിപ്പിക്കുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഔസേപ്പച്ചന്‍ പറഞ്ഞു.
read also: തലയില്ലാത്ത നിലയില്‍ മൃതദേഹം ചാക്കില്‍, സംഭവം തൃശൂർ മണലിപ്പുഴയില്‍: ദുരൂഹത
‘സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്‍മാര്‍ എന്നാണ് വിളിക്കേണ്ടത്. ആര്‍എസ്‌എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍എസ്‌എസ് നല്‍കിയ പാഠങ്ങള്‍ ആണ്. ഇതുപൊലൊരു അച്ചടക്കം എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.- ‘ ഔസേപ്പച്ചന്‍ പറഞ്ഞു.
പരിപാടിയിലേയ്ക്ക് ക്ഷണിച്ചതിന് ഔസേപ്പച്ചന്‍ ആര്‍എസ്‌എസ് നേതാക്കള്‍ക്ക് നന്ദിയും പറഞ്ഞു. ആര്‍എസ്‌എസിന്റെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments