നിയമസഭയില്‍ തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെടുത്തി ആര്‍എസ്എസിനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങളില്‍ നിയമനടപടി സ്വീകരിക്കാനുറച്ച് ആര്‍എസ്എസ്. തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പരാമര്‍ശം അപലപനീയമാണെന്ന് കാട്ടിയാണ് ആര്‍എസ്എസ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതൃത്വം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും സ്പീക്കര്‍ എ എന്‍ ഷംസീറിനേയും കാണും.
രാഷ്ട്രീയ നേട്ടത്തിനായി ആര്‍എസ്എസിന്റെ പേര് വലിച്ചിഴക്കരുതെന്നാണ് ആര്‍എസ്എസിന്റെ മുന്നറിയിപ്പ്. ആരോപണങ്ങള്‍ ഉത്സവങ്ങളെ സംഘര്‍ഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്ന് ആര്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു. ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്റെതാണ് പ്രസ്താവന.
മന്ത്രിമാരും എംഎല്‍എമാരും പ്രതിപക്ഷ നേതാവും തൃശൂര്‍ പൂര വിവാദത്തില്‍ സഭയില്‍ ആര്‍എസിഎസിന്റെ പേര് വലിച്ചിഴച്ചെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് പി.എന്‍. ഈശ്വരന് ചോദിക്കുന്നു. മന്ത്രിയും എം എല്‍ എയും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ നേടാന്‍ പരസ്പരം വിഴുപ്പലക്കുന്നതിനിടയില്‍ സംഘത്തിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ്. ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments