
തിരുവനന്തപുരം: ആര്‍എസ്എസ് എഡിജിപി കൂടിക്കാഴ്ച്ചയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആര്‍എസ്എസുമായി ആര് കൂടിക്കാഴ്ച നടത്തിയാലും അംഗീകരിക്കാന്‍ കഴിയില്ല. ഇടത് പക്ഷ ഗവണ്മെന്റിന്റെ ഭാഗമായി നില്‍ക്കുന്ന ആരും ആര്‍എസ്എസിനൊപ്പം നില്‍ക്കില്ല.
അങ്ങേയറ്റം വെറുക്കപ്പെട്ട സംഘടനയാണ്. ആര്‍എസ്എസ് രാജ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒരുപാട് നടത്തിയ സംഘടനയാണ്.
ആര്‍എസ്എസ് രാജ്യത്ത് മതവിദ്വേഷം ഉണ്ടാക്കുന്ന സംഘടനയാണ്.
ആര്‍എസ്എസ് എഡിജിപി കൂടിക്കാഴ്ച്ചയില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ടെന്നും വി കെ സനോജ് പറഞ്ഞു.
അതേസമയം ആര്‍ എസ് എസ് ബന്ധമുളള എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു.
ആര്‍എസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ല. നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Post Your Comments