Latest NewsKeralaNews

ആര്‍എസ്‌എസ് പ്രചാരകര്‍ വൈദികരെപ്പോലെ, നല്ല സമൂഹത്തെ വാര്‍ത്തെടുക്കാൻ പുറപ്പെട്ടവര്‍: ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം

ആത്മസമർപ്പണത്തോടുളള ആദർശമാണ് നമ്മളെ ദൈവിക ശക്തിയിലേക്ക് നയിക്കുന്നത്

കാട്ടാക്കട: ആർഎസ്‌എസ് പ്രചാരകർ ഞങ്ങളെപ്പോലെ വൈദികരാണെന്നാണ് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം. കളളിക്കാട് മായം സെന്റ് മേരീസ് കത്തോലിക്കാ ചർച്ച്‌ വികാരിയാണ് ഫാ. മാത്യൂസ്. ആർഎസ്‌എസ് കാട്ടാക്കട ഖണ്ഡിന്റെ നേതൃത്വത്തില്‍ നടന്ന വിജയദശമി മഹോത്സവത്തില്‍ അദ്ധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

read also: വണ്ടി ഇടിച്ച്‌ നിര്‍ത്താതെ പോയി: നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖത്തിന്റെ വാക്കുകൾ ഇങ്ങനെ,

വീടും കുടുംബവും വിട്ട് ഒരു ട്രങ്ക് പെട്ടിയില്‍ ഒതുങ്ങുന്ന സാധനങ്ങളുമായി നല്ല സമൂഹത്തെ വാർത്തെടുക്കാൻ പുറപ്പെടുന്നവരാണ് അവർ. വീടും നാടുമൊക്കെ ഉപേക്ഷിച്ച്‌ അധികാരികള്‍ നിർദ്ദേശിക്കുന്ന സ്ഥലത്ത് പോയി അഭ്യസനരീതികളും കളരിയും യോഗയുമൊക്കെ പഠിപ്പിച്ച്‌ ദൈവത്തിലേക്ക് അല്ലെങ്കില്‍ ആ ആദർശങ്ങളിലേക്ക് മനുഷ്യനെ വളർത്തിക്കൊണ്ടുവരാനായി ശ്രമിക്കുന്നവരാണ് ആർഎസ്‌എസ് പ്രചാരകർ.

ആത്മസമർപ്പണത്തോടുളള ആദർശമാണ് നമ്മളെ ദൈവിക ശക്തിയിലേക്ക് നയിക്കുന്നത്. ആ ആദർശത്തിന്റെ പശ്ചാത്തലത്തിലാണ് ട്രങ്കു പെട്ടിയില്‍ ഒതുങ്ങുന്ന സാധനങ്ങളുമായി വീട്ടില്‍ നിന്ന് വിവാഹം പോലും വേണ്ടെന്ന് വച്ച്‌ പ്രചാരകരായി ഇറങ്ങുന്നത്. അവർ തുടങ്ങിവെച്ച സംഘങ്ങളാണ് ഇന്ന് വളർന്നു പന്തലിച്ചത്.

ഞങ്ങളെപ്പോലുളള വൈദികർക്ക് ഒപ്പമാണ് ആ പ്രചാരകരെന്നാണ് ഞാൻ വിചാരിക്കുന്നത്. മൂന്നോ നാലോ വർഷം കൂടുമ്പോള്‍ വൈദികർ ഓരോ സ്ഥലങ്ങളില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകും. അതുപോലെ പ്രചാരകരും ഓരോ സ്ഥലത്തും അവരുടെ ദൗത്യം തീർന്നാല്‍ യാത്ര ചെയ്തുകൊണ്ടിരിക്കും. ഞാൻ കുട്ടനാട്ടുകാരനാണ്. നെടുമുടിയാണ് സ്ഥലം. ഞാൻ സ്‌കൂളില്‍ പഠിക്കുമ്പോഴും അമ്പലപ്പുഴ, തകഴി, നെടുമുടി, മങ്കൊമ്പ് പ്രദേശങ്ങളിലൊക്കെ ആർഎസ്‌എസിന്റെ പ്രവർത്തനങ്ങള്‍ കാണാമായിരുന്നു. വിജയദശമി ഉത്സവത്തിന് ക്ഷണിക്കാൻ വന്നവരോട് ശാഖയുടെ പ്രവർത്തനത്തെക്കുറിച്ച്‌ ചോദിച്ചു. എല്ലാ ദിവസവും പ്രാർത്ഥനയും വ്യായാമവും ഒക്കെയായി ഒരു മണിക്കൂർ സമയം അവർ ചെലവഴിക്കുന്നു. അങ്ങനെയുളള നല്ല ശീലങ്ങളിലൂടെ സത്യത്തിലേക്ക് നയിക്കപ്പെടുന്നവരായി വ്യക്തികളെ മാറ്റണമെന്ന ലക്ഷ്യമാണ് സംഘത്തിനുളളത്’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button