പാലക്കാട് ● കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്ന പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമം. ഇന്നുച്ചയോടെയാണ് നെല്ലായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്.ഏഷ്യാനെറ്റ് ലേഖകന്‍ ശ്യാംകുമാര്‍, റിപ്പോര്‍ട്ടര്‍ ലേഖകന്‍ ശ്രീജിത്ത്, പ്രാദേശിക ചാനല്‍ ലേഖകന്‍ അനൂപ് എന്നിര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അക്രമികള്‍ ക്യാമറ പിടിച്ചുവാങ്ങി എറിഞ്ഞുടയ്ക്കുകയും ചെയ്തു. പോലീസുകാര്‍ കാഴ്ചക്കാരായെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാലക്കാട് നെല്ലായില് ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.പ്രതികള്‍ക്കൊപ്പം വന്നവര്‍ ലേഖകന്മാരുടെ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും കൊടുക്കാതെ വന്നപ്പോള്‍ ക്യാമറ പിടിച്ചുവാങ്ങി എറിഞ്ഞുടയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
Post Your Comments