കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.1 കോടി 28 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം പിടികൂടി. കസ്റ്റംസിന്റെ സ്പെഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും എയര്‍ ഇന്‍ റലിജന്‍സ് യൂണിറ്റും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വര്‍ണം പിടികൂടിയത്.
Read Also: ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ഫാർമസി വിദ്യാർത്ഥിനി മരിച്ചു
മലപ്പുറം സ്വദേശികളായ സാദിക്, അഹമ്മദ്, കോഴിക്കോട് സ്വദേശി റിയാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ക്യാപ്സൂളൂകളുടെ രൂപത്തില്‍ ആണ് ഇവര്‍ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചത്.
അതേസമയം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 75 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഒന്നര കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശി ജോമോന് ജെയിംസ്, കാസര്‍ഗോഡ് സ്വദേശി ഷറഫുദ്ദീന് എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
Post Your Comments