കെയ്‌റോ: ഈജിപ്തില്‍ അടുത്തിടെ കണ്ടെത്തിയ മമ്മികൾ ആരെയും അദ്ഭുതപ്പെടുത്തും. സ്വര്‍ണനാവും നഖവുമുള്ള പതിമൂന്ന് മമ്മികളാണ് ഗവേഷകർ കണ്ടെത്തിയത്.
മധ്യ ഈജിപ്തിലെ ഓക്‌സിറിങ്കസ് പ്രദേശത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ കുഴിച്ചിടുന്ന ഒരു പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ കല്ലറയില്‍ നിന്നാണ് ഇവ ലഭിച്ചതെന്ന് ഗവേഷകര്‍ അറിയിച്ചു. ക്രി.മു. 304നും 30നും ഇടയിലെ ടോളമി കാലത്തെയാണ് ഈ മമ്മികള്‍. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജനറല്‍മാര്‍ ഈജിപ്ത് ഭരിച്ചിരുന്ന കാലമാണിതെന്ന് ഈജിപ്ത് പുരാവസ്തു മന്ത്രാലയം അറിയിച്ചു.
മരണശേഷം സംസാരിക്കാന്‍ കഴിയുമെന്ന വിശ്വാസത്താലാണ് സ്വര്‍ണം കൊണ്ടുള്ള നാവുകള്‍ മമ്മികളില്‍ വെച്ചിരുന്നത്. സ്വര്‍ണം ദൈവങ്ങളുടെ മാംസമാണെന്നാണ് അക്കാലത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നതെന്ന് ഓക്‌സിറിങ്കസ് പ്രദേശത്ത് ഖനനം നടത്തുന്ന എസ്തര്‍ പോണ്‍സ് മെല്ലാദോ, മെയ്ത്തി മസ്‌കോര്‍ട്ട് എന്നിവര്‍ പറഞ്ഞു.
Post Your Comments