കണ്ണൂര്‍: എയര്‍ഹോസ്റ്റസിനെ ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണി പിടിയില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സുഹൈലാണ് പിടിയിലായത്. എയര്‍ ഹോസ്റ്റസുമാരെ കാരിയര്‍മാരാക്കി സ്വര്‍ണ്ണം കടത്തിയതിന് നേതൃത്വം നല്‍കിയത് സുഹൈലെന്ന് ഡി ആര്‍ ഐ പറഞ്ഞു.
Read Also: ബാര്‍ കോഴ വിവാദം: ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന
20 തവണയിലധികമാണ് എയര്‍ ഹോസ്റ്റസ് സ്വര്‍ണം കടത്തിയിരുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സുഹൈലിന്റെ പേര് വെളിപ്പെടുത്തിയത്. സുഹൈലിനെ അറസ്റ്റ് ചെയ്തു.
അതേസമയം കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ കൂടുതല്‍ ക്യാബിന്‍ ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡിആര്‍ഐ. ഇന്നലെ പിടിയിലായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരി സുരഭി പല ഘട്ടങ്ങളായി 20 കിലോ സ്വര്‍ണം കടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. സുരഭി സ്വര്‍ണ്ണം കടത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടിയെന്നാണ് നിഗമനം. ഖത്തറില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രയില്‍ ആരാണ് സുരഭിക്ക് സ്വര്‍ണ്ണം നല്‍കിയതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
ഒരുകിലോ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിലാണ് അധികൃതര്‍. പരിശീലനം ലഭിക്കാത്ത ഒരാള്‍ക്ക് ഇത്രയധികം സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ കഴിയില്ലെന്നതാണ് ഇതിന് കാരണം.സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments