KeralaLatest NewsNews

പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാന്‍ വേണ്ടി: സന്ദീപ് വാര്യര്‍

പുലര്‍ച്ചെയുള്ള അറസ്റ്റില്‍ ദുരൂഹത

തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം, അദ്ദേഹത്തിന്റെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി വക്താവ് സന്ദീപ്.ജി വാര്യര്‍ രംഗത്ത് എത്തി. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ പേരില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഈ നടപടി കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also:ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കണം, പി സി സമൂഹത്തില്‍ കുടഞ്ഞിട്ടത് ഒരു ട്രക്ക് ലോഡ് വെറുപ്പ്: ബ്രിട്ടാസ്

‘ഹാഗിയ സോഫിയ വിഷയത്തില്‍ ക്രൈസ്തവ സമുദായത്തെ കുത്തിനോവിച്ചു കൊണ്ട് ലേഖനമെഴുതിയ സാദിഖലി തങ്ങള്‍ക്കെതിരെ ഇതേ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുമോ? പാലാ ബിഷപ്പിനെതിരെ നീങ്ങിയത് ഇതേ വര്‍ഗീയ ശക്തികളായിരുന്നു. ക്രൈസ്തവര്‍ അവരുടെ ആശങ്കകള്‍ തുറന്ന് പ്രകടിപ്പിക്കുന്നതിനെ മുളയിലേ നുള്ളുക എന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്’,സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.

എല്ലാ ഞായാറാഴ്ചയും പുലര്‍ച്ചെ പള്ളിയില്‍ പോയി കുര്‍ബാന അര്‍പ്പിക്കുന്നതാണ് പി.സി ജോര്‍ജിന്റെ പതിവെന്ന് എല്ലാവര്‍ക്കുമറിയാം. അത് തടസ്സപ്പെടുത്താനായി പുലര്‍ച്ചെയുള്ള അറസ്റ്റ് ആരുടെ ആവശ്യമാണെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. അറസ്റ്റ് ചെയ്തത് മാധ്യമങ്ങള്‍ക്ക് ദൃശ്യപരതയുണ്ടാക്കി മതഭീകരവാദികളുടെ കയ്യടി നേടുക എന്ന ലക്ഷ്യത്തോടെയാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button