Latest NewsKeralaNews

പീഡന പരാതിയിൽ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം

നേരത്തെ നടിക്കെതിരെ ബാലചന്ദ്രമേനോൻ പരാതി നല്‍കിയിരുന്നു.

കൊച്ചി: ആലുവ സ്വദേശിയായ നടിയുടെ പീഡന പരാതിയില്‍ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം. അടുത്ത മാസം 21 വരെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ആലുവ സ്വദേശിയായ നടി നൽകിയ പീഡനക്കേസിലാണ് മുൻകൂർ ജാമ്യം തേടി ബാലചന്ദ്രമനോൻ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജാമ്യഹർജിയില്‍ ബാലചന്ദ്രമേനോൻ ആരോപിച്ചു.

read also: ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്

നേരത്തെ നടിക്കെതിരെ ബാലചന്ദ്രമേനോൻ പരാതി നല്‍കിയിരുന്നു. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞാണ് നടിക്കും അഭിഭാഷകനുമെതിരെ പരാതി നല്‍കിയത്.

ദേ, ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. നടന്‍ ജയസൂര്യക്കെതിരെയുള്ള ലൈംഗികാരോപണവും ഇതേ സിനിമയുടെ സെറ്റിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button