പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ കുത്തനെ കൂട്ടി എന്ന് മാത്രമേ എല്ലാവരും പറയുന്നുള്ളൂ, പക്ഷേ അത് എന്തിന് വേണ്ടി കൂട്ടി എന്ന് ആരും ചോദിക്കുന്നില്ല. പക്ഷേ യാഥാര്‍ത്ഥ്യം എല്ലാവരും മനസിലാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഈ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Read Also: ബിജെപിയെ മുട്ടുകുത്തിക്കാൻ കോൺഗ്രസുമായി ചേർന്ന സിപിഎമ്മിന് കയ്യിലിരുന്ന സീറ്റുകളും പോയി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘റഷ്യ ഉക്രൈന്‍ യുദ്ധം ലോകമെമ്പാടും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു . എന്നാല്‍ അത് ഇന്ത്യയിലെ ഉപഭോക്താക്കളെ മാത്രമാണ് കാര്യമായി ബാധിക്കാതിരുന്നത് . അമേരിക്കയുടെയും യൂറോപ്പിന്റെയും എതിര്‍പ്പുകളെ വകവയ്ക്കാതെ റഷ്യയില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ തീരുമാനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉപകാരമായി’ .
‘നേരത്തെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ലഭിച്ചിരുന്ന പാചകവാതക സബ്സിഡി ഇപ്പോള്‍ അര്‍ഹതയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് . അത് കൊണ്ട് തന്നെ സബ്സിഡി ലഭിക്കാത്ത വലിയൊരു വിഭാഗത്തെ വിലക്കയറ്റം ചൂണ്ടിക്കാണിച്ച് പ്രകോപിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കും . സ്വാഭാവികം മാത്രം’.
‘സബ്സിഡി എന്നാല്‍ എന്താണ് ? ഒരു പ്രത്യേക കാലത്തേക്ക് സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുണ്ടാകുന്നത് വരെ സര്‍ക്കാര്‍ നല്‍കുന്ന സഹായത്തെയാണ് സബ്സിഡി എന്ന് വിവക്ഷിക്കുന്നത് . സബ്സിഡി ലഭിക്കുന്നവര്‍ ദരിദ്രരാവണം , സാമ്പത്തിക ശേഷി ലഭിക്കുമ്പോള്‍ സബ്സിഡി നല്‍കുന്നത് നിര്‍ത്തണം . ഇതാണ് സബ്സിഡിയുടെ മാനദണ്ഡങ്ങള്‍ . പക്ഷെ നമ്മുടെ നാട്ടില്‍ ഗാസ് സബ്സിഡിയുടെ 0.07% മാത്രമാണ് റൂറല്‍ മേഖലയില്‍ യഥാര്‍ത്ഥ അര്‍ഹരുടെ കൈകളിലേക്ക് എത്തിയതെന്ന് 2015ലെ ഇക്കണോമിക് സര്‍വേ വ്യക്തമാക്കുന്നു . അതായത് സര്‍ക്കാര്‍ ഗ്യാസ് സബ്സിഡി ആയി നല്‍കുന്ന പതിനായിരക്കണക്കിന് കോടി രൂപ അര്‍ഹരുടെ കൈകളില്‍ വളരെ കുറച്ച് മാത്രമാണ് എത്തിയത്. എന്ത് കൊണ്ട് അത് സംഭവിച്ചു’?
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് പാചകവാതകം ഇന്ത്യയിലെ മിഡില്‍ , അപ്പര്‍ മിഡില്‍ ക്ലാസിന് മാത്രമായിരുന്നു ഉണ്ടായിരുന്നത് . വളരെ പാവപ്പെട്ട വിഭാഗങ്ങള്‍ക്ക് അന്ന് പാചകവാതകം ഒരു സ്വപ്നം മാത്രമായിരുന്നു. എന്നാല്‍, നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം തുടങ്ങിയ പ്രധാന മന്ത്രി ഉജ്ജ്വല യോജന വഴി രാജ്യത്തെ പാവപ്പെട്ട വീടുകളിലേക്ക് പാചകവാതകം എത്തി . 2014ല്‍ രാജ്യത്ത് 14 കോടി വീടുകളിലാണ് രാജ്യത്ത് പാചകവാതകം ലഭിച്ചിരുന്നതെങ്കില്‍ 2020 ആകുമ്പോഴേക്കും അത് 28.45 കോടി വീടുകളായി ഉയര്‍ന്നു . അതായത് സ്വാതന്ത്ര്യാനന്തരം മുഴുവന്‍ സര്‍ക്കാരുകളും ചേര്‍ന്ന് കൊടുത്തതിനെക്കാള്‍ കൂടുതല്‍ പാചകവാതക കണക്ഷന്‍ ആറു വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ നല്‍കി’.
‘ഈ മുഴുവന്‍ കണക്ഷനുകള്‍ക്കും സബ്സിഡി നല്‍കുക എന്നത് പ്രായോഗികമല്ല . ആ പണം സ്വാഭാവികമായും ജനങ്ങളില്‍ നിന്ന് തന്നെ മറ്റ് വഴികളിലൂടെ പിരിച്ചെടുക്കേണ്ടി വരും . അതും ആത്യന്തികമായി ജനങ്ങള്‍ക്ക് തന്നെ ഭാരമാവും . അതല്ലെങ്കില്‍ ബജറ്റില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ഉള്‍പ്പെടെ വെട്ടിക്കുറക്കേണ്ട സാഹചര്യമുണ്ടാകും . അത് കൊണ്ട് സബ്സിഡി പാവപ്പെട്ട അര്‍ഹതയുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചു . അതിനായി 2023 -24 കേന്ദ്ര ബജറ്റില്‍ 9170 കോടി രൂപ മാറ്റി വച്ചിട്ടുണ്ട് .
പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം കണക്ഷന്‍ ലഭിച്ച മുഴുവന്‍ അര്‍ഹര്‍ക്കും പാചക വാതക സബ്സിഡി ഡിബിടി ആയി ലഭിക്കും . എന്നാല്‍ ബാക്കിയുള്ളവര്‍ 50 രൂപ വര്‍ദ്ധിപ്പിച്ച വില നല്‍കേണ്ടി വരും . ഘട്ടം ഘട്ടമായി പാചക വാതക സബ്സിഡി പൂര്‍ണമായി നിര്‍ത്തണമെന്ന് കെല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാം യുപിഎ കാലത്താണ് വന്നത് . എന്നാല്‍ പാചക വാതക സബ്സിഡി അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് തുടര്‍ന്നും നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു’. .
Post Your Comments