Latest NewsKeralaNattuvarthaNewsIndia

ജയിച്ചാൽ സ്​ത്രീകള്‍ക്ക്​ 30 ശതമാനം സംവരണം, ഗോവയിൽ പരമ്പരാഗത നൃത്ത ചുവടുകളുമായി പ്രിയങ്ക ഗാന്ധി

പനാജി: ജയിച്ചാൽ സ്​ത്രീകള്‍ക്ക്​ 30 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന മോഹന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്​ തുടക്കംകുറിച്ച്‌​ കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗോവയിൽ സ്ത്രീകൾക്കൊപ്പം പരമ്പരാഗത നൃത്ത ചുവടുകളുമായിട്ടായിരുന്നു പ്രിയങ്കയുടെ അരങ്ങേറ്റം.

Also Read:ഇഞ്ചിയുടെ ഔഷധ ഗുണങ്ങൾ..!!

ഗോത്ര വിഭാഗത്തിലെ സ്ത്രീകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ നൃത്തം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോര്‍പിര്‍ല ഗ്രാമത്തിലായിരുന്നു പ്രിയങ്കയുടെ ആദ്യ സന്ദര്‍ശനം. പാട്ടും നൃത്തവുമായാണ്​ ഗ്രാമത്തിലുള്ളവർ ​പ്രിയങ്കയെ സ്വീകരിച്ചത്​. ഇവര്‍ക്കൊപ്പം പരമ്പരാഗത നൃത്തത്തില്‍ അണിചേരുകയായിരുന്നു പ്രിയങ്ക ഗാന്ധിയും.

കോണ്‍ഗ്രസ്​ അധികാരത്തിലെത്തിയാല്‍ ജോലികളില്‍ സ്​ത്രീകള്‍ക്ക്​ 30 ശതമാനം സംവരണം അനുവദിക്കുമെന്നും വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിന്‍റെ മുദ്രാവാക്യങ്ങളും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ആകർഷണ ഘടകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button