തിരുവനന്തപുരം : ആര്‍എസ്എസ് നേതാവ് കെ.ജി മാരാരെക്കുറിച്ച് കെ. കുഞ്ഞിക്കണ്ണന് രചിച്ച ‘കെ.ജി മാരാര്‍; മനുഷ്യപ്പറ്റിന്റെ പര്യായം’ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത സി.പി.ഐ.എമ്മിന്റെ രാജ്യസഭാംഗവും കൈരളി എം.ഡിയുമായ ജോണ്‍ ബ്രിട്ടാസിനു നേരെ വിമർശനം. ബി.ജെ.പി ദേശീയ വൈസ്പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, ഒ. രാജഗോപാല്‍, കെ. രാമന്‍പിള, പി.കെ കൃഷ്ണദാസ്, പ്രൊഫ. വി.ടി രമ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ പുസ്തകം സ്വീകരിച്ചത് ജോൺ ബ്രിട്ടാസ് ആയിരുന്നു.
കണ്ണൂര്‍ ജയിലില്‍ കഴിയവെ ഒപ്പം ഉണ്ടായിരുന്ന മുസ്ലീം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പാവിരിച്ച് നല്കിയ രാഷ്ട്രീയ സൗഹൃദത്തിനുടമയാണ് കെ.ജി മാരാര്‍ എന്ന് ജോണ്‍ ബ്രിട്ടാസ് ചടങ്ങിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റ് പിന്മുറക്കാര് ഇത്തരത്തിലുള്ള ഒരു നടപടിക്കു മുതിരുമോ എന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.
read also: ആദ്യവിവാഹം വേർപിരിഞ്ഞതിനു ശേഷം മറ്റൊരു പ്രണയം സ്വീകരിക്കാൻ കാരണം മകൾ : ആര്യ
സംഘപരിവാര്‍ പദ്മവ്യൂഹത്തിലേക്കാണ് എന്നറിഞ്ഞിട്ടും ഈ പരിപാടിയില്‍ പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് അടിവരയിടാനാണെന്നും വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കാന്‍ കഴിയുന്നത് ഇന്ന് കേരളത്തില്‍ മാത്രമാണ്. അതുകൂടി നഷ്ടപ്പെടുത്തരുതെന്നും ചടങ്ങിൽ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. .
ആര്.എസ്.എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ ബാലറാം അധ്യക്ഷനായ പരിപാടിയിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിന്നിരുന്നു. എന്നാൽ ഈ ചടങ്ങിൽ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസിനു നേരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. പുസ്തക പ്രകാശനത്തിന്റെ വീഡിയോയും പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൈരളി ന്യൂസ് പകര്‍ത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം എഫ് ബിയില്‍ നിന്ന് പിന്‍വലിച്ചു.
Post Your Comments