കണ്ണൂർ: ആർഎസ്എസ് നേതാവ് അശ്വിനി കുമാർ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. മൂന്നാം പ്രതി മർഷൂക്കിനാണ് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.
ആയുധങ്ങൾ കൈവശം വയ്‌ക്കുക, പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി ആറു വകുപ്പുകൾ ചുമത്തിയാണ് മർഷൂക്കിനെ ശിക്ഷിച്ചത്. അതേസമയം കേസിലെ പ്രതികളായ പതിമൂന്ന് എൻഡിഎഫ് പ്രവർത്തകരെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
കേസിൽ മൂന്നാം പ്രതി മർഷൂക്ക് മാത്രമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. എന്നാൽ അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും ഇതിൽ പ്രൊസിക്യൂഷൻ പ്രതികരിച്ചിരുന്നു.
2005 മാർച്ച് പത്തിന് പേരാവൂരിലേക്കുള്ള യാത്രയ്‌ക്കിടെ ബസിൽ കയറി അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു.
Post Your Comments