തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പി ആര് ഏജന്‍സിയുടെ ആവശ്യമില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പിആര്‍ വഴി മുഖ്യമന്ത്രി അഭിമുഖം തന്ന അനുഭവമുണ്ടോ? മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം ചെയ്തത് എല്ലാവര്ക്കും അറിയാം, മാധ്യമങ്ങള്‍ തന്നെ പിആര്‍ ചെയ്യുന്നുണ്ടല്ലോയെന്നും ജോണ്‍ ബ്രിട്ടാസ് എംപി വ്യക്തമാക്കി.
Read Also; താര സംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല, അതിനുള്ള കാരണം ഇങ്ങനെ
കെടി ജലീലിന്റെ പുസ്തക പ്രകാശന ചടങ്ങ് വിവാദം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ പിറകെനടന്നിട്ട് നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഒന്നും കിട്ടിയില്ലലോയെന്നും ബ്രിട്ടാസ് പരിഹസിച്ചു.
‘കെടി ജലീല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും എന്നതിനോട് ശക്തമായ വിയോജിപ്പാണുള്ളത് പത്തരമാറ്റോടെ ജലീല്‍ തിളങ്ങേണ്ട സമയമാണിത്. ഇടതുപക്ഷത്തെ ശക്തനായ പോരാളിയായ അദ്ദേഹത്തിന്റെ ചടങ്ങില്‍ പങ്കെടുക്കാനായത് അംഗീകാരമാണ്. പുസ്തക പ്രകാശനത്തിന് ഇത്രയധികം മാധ്യമങ്ങള്‍ വന്നതിന് വേറെ എന്തൊക്കെയോ കാരണങ്ങള്‍ ഉണ്ട്, കേരളത്തിലെ മതനിരപേക്ഷ ചേരിയിലെ ശക്തനായ പോരാളിയാണ് കെടി ജലീല്‍. മത മൈത്രിയുടെ അടിക്കുറിപ്പാണ് അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേര്’, ജോണ്‍ബ്രിട്ടാസ് എംപി കൂട്ടിച്ചേര്‍ത്തു.
Post Your Comments