
കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലപാതക കേസിൽ അഞ്ചുപേര്‍ പൊലീസ് പിടിയിൽ. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഒച്ചിറ മേമന സ്വദേശി രാജപ്പൻ പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരെന്ന് സംശയിക്കുന്ന നാലുപേരും പിടിയിലായിട്ടുണ്ട്. ആലപ്പുഴ, കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശത്തുള്ള ഒളിവിടത്തില്‍ നിന്നാണ് പ്രതികള്‍ പിടിയിലായതാണെന്നാണ് സൂചന.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പങ്കജ് എന്നയാളാണ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് പൊലീസിന്റെ അനുമാനം. അലുവ അതുല്‍ എന്നയാളാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. അവരെ കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് നേരത്തെ പുറത്തു വിട്ടിരുന്നു.
പങ്കജിനെ ആക്രമിച്ച കേസില്‍ 2024 നവംബറില്‍ സന്തോഷ് ജയിലിലായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സന്തോഷിന് ഭീഷണി ഉണ്ടായിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന വിലയിരുത്തലിലാണ് പൊലീസ്.
Post Your Comments