
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പ്രതി അഫാനെയും പിതാവിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തു.
സാമ്പത്തിക ബാധ്യതക്ക് ഇടയാക്കിയത് അഫാന്റെയും മാതാവിന്റെയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ്. ഇരുവരുടെയും കൈയില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. കൊല നടക്കുന്നതിന് തലേ ദിവസവും കാമുകിയില്‍ നിന്ന് 200 രൂപ കടം വാങ്ങി. കൊലപാതകങ്ങള്‍ നടന്ന ദിവസം 50,000 രൂപ കടം വീട്ടാനുണ്ടായിരുന്നുവെന്ന് അഫാന്‍ മൊഴി നല്‍കി.
കടക്കാര്‍ വരുന്നതിനു മുമ്പാണ് കൊലപാതകങ്ങള്‍ നടത്തിയത്. മാതാവും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് അഫാന്‍ പോലീസിനോട് പറഞ്ഞു.
Post Your Comments