
പെരുമ്പാവൂർ : പെരുമ്പാവൂരിൽ രാസലഹരിയുമായി ആസാം സ്വദേശി പിടിയിൽ. ആസ്സാം നൗഗോൺ പച്ചിംസിങ്കിമാരി സെയ്ദുർ റഹ്മാൻ (28) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യ തുടർന്ന് നടത്തിയ പരിശോധനയിൽ മാവിൻചുവട് ഭാഗത്തുനിന്നാണ് ഇയാൾ പിടിയിലാവുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 11.00 ഗ്രാം ഹെറോയിൻ ഇയാളിൽ നിന്നും കണ്ടെടുത്തു.
ഇൻസ്പെക്ടർ റ്റി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായപി.എം. റാസിഖ്, എൽദോസ് കുര്യാക്കോസ്, എസ് സി പി ഒ രജിത്ത്, സി പി ഒ മാരായ ധനേഷ്, ഗോപു കൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Post Your Comments