
മലപ്പുറം : മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാര്‍ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസ് എത്തുന്നതിന് മുന്‍പ് യാത്രക്കാരെ കയറ്റിയതാണ് ആക്രമണത്തിന് കാരണം.
ഓട്ടോറിക്ഷ പിന്തുടര്‍ന്ന ബസ് ജീവനക്കാര്‍ വാഹനം തടഞ്ഞു നിര്‍ത്തിയാണ് അബ്ദുള്‍ ലത്തീഫിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. മഞ്ചേരിയില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ആണ് ലത്തീഫിനെ മര്‍ദിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിന് ശേഷം ലത്തീഫ് തന്നെ ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീണു മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുക്കും. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments