Latest NewsKeralaNews

ഗവർണർക്കെതിരെ പ്രതിഷേധിച്ച 4 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

സർവ്വകലാശാലയിൽ പൊലീസ് വലയം തള്ളിമാറ്റി ഗേറ്റ് കടന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു

തിരുവനന്തപുരം : കേരള സർവ്വകലാശാല ആസ്ഥാനത്തെ സെമിനാറിൽ പങ്കെടുക്കാൻ എത്തിയ ഗവർണർക്കെതിരെ പ്രതിഷേധിച്ച 4 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ആദർശ്, അവിനാശ്, ജയകൃഷ്ണൻ, അനന്തു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടു.

read also: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്ക് പിഎസ്‍സി വിജ്ഞാപനം തയ്യാറായി

സർവ്വകലാശാലയിൽ പൊലീസ് വലയം തള്ളിമാറ്റി ഗേറ്റ് കടന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്ത് മാറ്റാത്തതിൽ ഗവർണ്ണർ പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

സമരത്തിൽ സംസ്ഥാന നേതാക്കളടക്കം 100 ലധികം പേർക്കെതിരെ കേസെടുത്തിരുന്നു. സംസ്ഥാന പ്രസിഡന്റ് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കൻറോൺമെന്റ് പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button