International

ചിഡോ ചുഴലിക്കാറ്റ് : മായോട്ടെ ദ്വീപിൽ വൻ നാശനഷ്ടം : നൂറുകണക്കിന് ആളുകൾ മരണപ്പെട്ടു

ഭക്ഷണവും വെള്ളവും താമസിക്കാൻ ഇടവും ഇല്ലാത്ത അവസ്ഥയിലാണ് ദ്വീപ് സമൂഹത്തിലെ മൂന്നര ലക്ഷത്തോളം ആളുകൾ

പാരീസ് : ചിഡോ ചുഴലിക്കാറ്റിൽ ഫ്രാൻസിലെ ദ്വീപ് സമൂഹമായ മായോട്ടെയിൽ വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ നൂറുകണക്കിന് ആളുകൾ മരണപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.

ഭക്ഷണവും വെള്ളവും താമസിക്കാൻ ഇടവും ഇല്ലാത്ത അവസ്ഥയിലാണ് ദ്വീപ് സമൂഹത്തിലെ മൂന്നര ലക്ഷത്തോളം ആളുകൾ. നാശനഷ്ടം വിലയിരുത്താനും കഷ്ടിച്ച് ചുഴലിക്കാറ്റിന് അതിജീവിച്ചവരേയും സുരക്ഷിത ഇടങ്ങളിലേക്ക് നീക്കാനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് ഫ്രാൻസ് വിശദമാക്കുന്നത്.

അതേ സമയം ദ്വീപ് സമൂഹത്തിന്റെ പല മേഖലയിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താൻ പോലും സാധിച്ചിട്ടില്ലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച പുലർച്ചെയാണ് മൊസാംബിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പെംബയിലാണ് ചിഡോ ചുഴലിക്കാറ്റ് കരതൊട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button