മൂന്ന് ചുഴലിക്കാറ്റുകള്‍ക്ക് ഇടയിലൂടെ പറക്കുന്ന വിമാനം വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം റഷ്യയിലെ സോചി തീരദേശമേഖലയില്‍ നിന്നും ചിത്രീകരിച്ച വിമാനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മോശം കാലാവസ്ഥയെ തുടർന്ന് വിമാനം സുരക്ഷ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് ചുഴലിക്കാറ്റിന് മുമ്പില്‍ അകപ്പെടുന്നത്. കൂടാതെ വിമാനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ ചിത്രങ്ങളും ചുഴലിക്കാറ്റിന്റെ രൗദ്രഭാവത്തെ എടുത്തു കാട്ടുന്നു.
12 ചുഴലിക്കാറ്റുകളാണ് സോചി തീരദേശ മേഖലയില്‍ രൂപംകൊണ്ടതെന്ന് പ്രാദേശിക മാധ്യമ ങ്ങൾ റിപ്പോർട്ട് ചെയുന്നു. അതിനാൽ സമുദ്രത്തില്‍ ഉടലെടുക്കുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ചുഴലി കാറ്റിൽ അകപ്പെട്ടെങ്കിലും വിമാനം സുരക്ഷിതമായി സോചി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്
Post Your Comments