
ഹൂസ്റ്റൺ: ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയും മണ്ണിടിച്ചിലിലും. പ്രകൃതി ദുരന്തത്തെ തുടർന്ന് ഹൂസ്റ്റണിൽ ഇതുവരെ അഞ്ച് പേർ മരിച്ചു. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. സുരക്ഷിതസ്ഥാനങ്ങളിലേക്കു പതിനായിരങ്ങളെ മാറ്റിയിട്ടുണ്ട്. ടെക്സസ് 50 വർഷത്തിനിടെ നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. വെള്ളപ്പൊക്ക ഭീഷണിയുള്ള ഹൂസ്റ്റണിൽ വീടുകളുടെ മുകൾ നിലയിൽ കയറി സുരക്ഷിതരായിരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി.
ഹാർവി ചുഴലിക്കാറ്റ് യുഎസ് സംസ്ഥാനമായ ടെക്സസിനെ തകർത്തെറിഞ്ഞു. മണിക്കൂറിൽ 210 കിലോമീറ്റർ വേഗത്തിൽ വെള്ളിയാഴ്ച ടെക്സസ് തീരത്തെത്തിയ ചുഴലിക്കാറ്റ് രാത്രി കരയിലേക്ക് അടിച്ചുകയറി നാശം വിതയ്ക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയോടെ കാറ്റിന്റെ വേഗം കുറഞ്ഞു. എന്നാൽ, കാറ്റിനു പിന്നാലെ കനത്ത മഴയാണ് എത്തിയത്. ദുരന്തത്തിന്റെ ആഴത്തെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ജീവനാശമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Post Your Comments