KeralaLatest NewsNews

ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യാനുള്ള കാരണം കരുവന്നൂര്‍ സംഭവം,അത് മറയ്ക്കാനുള്ള ശ്രമമാണ് പൂരം കലക്കല്‍ ആരോപണം:സുരേഷ് ഗോപി

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയെന്ന് പറയുന്നയാളുടെ മൊഴി എടുത്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

Read Also: കരിപ്പൂര്‍ – അബുദാബി വിമാനത്തിന് ബോംബ് ഭീഷണി, ഒരാള്‍ കസ്റ്റഡിൽ

‘കരുവന്നൂര്‍ വിഷയമാണ് ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യാനുള്ള പ്രധാന കാരണം. അത് മറയ്ക്കാനുള്ള ശ്രമമാണ് പൂരം കലക്കല്‍ ആരോപണം. 15 ദിവസം കാല്‍ ഇഴച്ചാണ് നടന്നത്. മൂന്ന്, നാല് മണിക്കൂര്‍ ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കാന്‍ അവര്‍ ശ്രമിച്ചു. ഒരു രാഷ്ട്രീയവുമില്ലാത്ത സാധാരണക്കാരായ ചെറുപ്പാക്കാരാണ് എന്നെ അവിടെ നിന്ന് രക്ഷിച്ചത്. ആ സമയത്താണ് ഞാന്‍ ആംബുലന്‍സില്‍ കയറിയത്’.

‘പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് അവര്‍ സിബിഐയ്ക്ക് വിട്ട് അന്വേഷിച്ചാല്‍ അവരുടെ രാഷ്ട്രീയമെല്ലാം കത്തിനശിച്ച് പോകും. അതിനുള്ള ധൈര്യം അവര്‍ക്കുണ്ടോ. സിബിഐ അന്വേഷിച്ചാല്‍ ഇവരുടെ അന്തസ് ഇല്ലാതാകും. സത്യം പുറത്ത് വരണമെങ്കില്‍ സിബിഐ കേസ് അന്വേഷിക്കണം. മാദ്ധ്യമങ്ങള്‍ ജനപക്ഷത്തല്ല. മാദ്ധ്യമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല, പ്രവര്‍ത്തിക്കുന്നത്. മാദ്ധ്യമങ്ങള്‍ ജനങ്ങളെ സത്യം അറിയിച്ചില്ലെങ്കിലും അവരറിയുന്ന സത്യത്തെ ഇല്ലാതാക്കരുത്’, സുരേഷ് ഗോപി പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button