KeralaLatest NewsNews

പൂരം കലക്കിയതില്‍ മാത്രമല്ല, ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതിന് പിന്നിലും ഗൂഢാലോചന: കെ. സുരേന്ദ്രൻ

റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഉജ്ജ്വല സ്വീകരണത്തില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പൂരം കലക്കിയത് അന്വേഷിക്കുന്നത് പോലെ ശബരിമലയില്‍ സ്ത്രീകളെ കയറ്റിയ വിഷയത്തിലും വിശദമായ അന്വേഷണം നടത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മഞ്ചേശ്വരം വ്യാജ കോഴ ആരോപണത്തില്‍ നിന്ന് കുറ്റവിമുക്തനായ ശേഷം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഉജ്ജ്വല സ്വീകരണത്തില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

read also: ഒരു റിപ്പോര്‍ട്ട് കൊണ്ട് സമൂഹം മാറുമെന്ന് കരുതുന്നില്ല; എന്നാല്‍, ചില ചലനങ്ങള്‍ സംഭവിച്ചു: പ്രേംകുമാര്‍

‘സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് പൊലീസ് നടത്തിയ ഗൂഢാലോചനയിലൂടെയാണ്. പൊലീസ് അവരുടെ ആംബുലൻസിലാണ് ഇതരസംസ്ഥാനത്ത് നിന്നുള്ള മനീതി സംഘത്തെ കൊണ്ടുപോയത്. പൊലീസിന്റെ വലിയ ആസൂത്രിത നീക്കം പിന്നില്‍ നടന്നിട്ടുണ്ട്. ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഗൂഢാലോചനയാണ് സർക്കാർ നടത്തിയത്. പൂരം കലക്കിയത് അന്വേഷിക്കാൻ മാത്രം ആവേശം കാണിച്ചാല്‍ പോരാ. ശബരിമല വിഷയവും അന്വേഷണ വിധേയമാക്കണമെന്നും’ സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button