അടുക്കള വാതിലിലൂടെ കയറി തൊണ്ടയില്‍ കുത്തിപ്പിടിച്ചു: ആലപ്പുഴയില്‍ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം, യുവാവ് അറസ്റ്റില്‍

മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

read also: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖം, മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയത്: ദി ഹിന്ദു ദിനപത്രം

മതില്‍ ചാടിയെത്തിയ യുവാവ് അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഡോക്ടറെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് അഞ്ജുവിന്റെ ഭര്‍ത്താവും കുഞ്ഞും മുന്‍വശത്തെ മുറയിലായിരുന്നു. അക്രമി ഡോക്ടറുടെ തൊണ്ടയില്‍ കുത്തി പിടിക്കുകയായിരുന്നു. ബലം പ്രയോഗിച്ച്‌ പ്രതിയെ തള്ളിമാറ്റി ബഹളം വച്ചതോടെ ഭര്‍ത്താവ് ഓടിയെത്തി അക്രമിയെ കീഴ്‌പ്പെടുത്തി. കഴുത്തില്‍ നഖക്ഷതങ്ങള്‍ ഏറ്റതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Share
Leave a Comment